കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

(www.kl14onlinenews.com)
(20-Sep -2024)

കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്
ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രാമനാട്ടുകര സ്വദേശി ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍(22) ആണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമലിന്റെ സഹോദരന്‍ വിനയ്ക്കും പരിക്കുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ട്ടെ ഒരു മണിയോടെ ബെംഗളൂരു- മൈസൂരു പാതയില്‍ ഉൻസൂരിൽ ആണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് തവണ കുത്തനെ മറിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post