(www.kl14onlinenews.com)
(10-Sep -2024)
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. യെച്ചൂരിയുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)ൽ തീവ്രപരിചരണവിഭാഗത്തിലാണ് നിലവിൽ യെച്ചൂരിയുള്ളത്.
ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ നേരത്തെ യെച്ചൂരിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
Post a Comment