(www.kl14onlinenews.com)
(04-Sep -2024)
മേൽപറമ്പ : കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രോഗികളോടുള്ള ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പെരുമാറ്റ രീതിയിൽ സമഗ്രമായ മാറ്റം വരുത്തണമെന്നും, ഡോക്ടർമാരും അനുബന്ധ സ്റ്റാഫുകളും കൃത്യസമയത്ത് ആശുപത്രിയിലെത്തി രോഗികളെ ചികിത്സിക്കുകയും, മെഡിക്കൽ, ലാബ് സംവിധാനങ്ങൾ പ്രവർത്തിക്കാനാവശ്യമായ സ്റ്റാഫുകളെ നിയോഗിക്കുകയും, ആവശ്യത്തിനസൃതമായി മരുന്നുകൾ ലഭ്യമാക്കണമെന്നുംപൊട്ടിപൊളിഞ്ഞ് നാശോന്മുഖമായി കിടക്കുന്ന ഇൻ്റർലോക്കിൽ തട്ടി വീണ് പരിക്കേൽപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ നൽകിയ നിവേദനത്തിലൂടെ ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ മെഡിക്കൽ ഓഫിസറെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതിൻ്റെ പേരിൽ പരാതിക്കാരനെയും കുട്ടികളെയും പരിശോധിക്കാതിരിക്കുകയും, ഡോക്ടറുടെ റൂമിൽ നിന്നും ഇറക്കിവിടുകയും ശേഷം കൃത്യ നിർവ്വണം തടസ്സപ്പെടുത്തി എന്ന പേരിൽ പോലീസിൽ പരാതി നൽകി പരാതിക്കാരനെതിരെ കേസെടുപ്പിക്കുകയും ചെയ്ത സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നീതി വേദി ജില്ലാ പ്രസിഡണ്ട് സൈഫുദീൻ കെ. മാക്കോട്, ജനറൽ സെക്രടറി ഹമീദ് ചാത്തങ്കൈ, പൊതു പ്രവർത്തകരായ, സലാം സോലാർ ദേളി ,അബ്ദുൽ റഹ്മാൻ കല്ലട്ര ,ഹൈദർ അലി കോളിയടുക്കം, അഷറഫ് കടാങ്കോട്, ബഷീർ കുന്നരിയത്ത്, അബ്ബാസ് അലി വളളിയോട്, ഫൈസൽ ചാത്തങ്കൈ, ശശിധരൻ നായർ കോട്ടൂർ എന്നിവർ സംബന്ധിച്ചു.
Post a Comment