(www.kl14onlinenews.com)
(20-Sep -2024)
കാസർകോട് : കേരളാ കർണാടക സംസ്ഥാനങ്ങളിലായി പ്രവർത്തിയ്ക്കുന്ന പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റിഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിക്കുന്ന “ബീ ദു ജുവല്‍” ക്യമ്പയിനു തുടക്കമായി. വ്യാഴം വൈകീട്ട് ആറിന് സിറ്റിഗോള്‍ഡിന്‍റെ കാസര്‍ഗോഡ് ഷോറൂമില്‍ വെച്ച് പ്രമുഖ സിനിമാ താരം അദിതി രവിയാണ് ക്യാമ്പയിൻ ലോഞ്ചിംഗ് നടത്തിയത്. ക്യാമ്പയിൻ്റെ ഭാഗമായുള്ള എക്സിബിഷന്‍റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. തുടർന്ന് പുതിയ ഡിസൈനിലുള്ള ആഭരണങ്ങളുടെ ലോഞ്ചിംഗ് സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് നിർവഹിച്ചു. ഓള്‍ ഇന്ത്യാ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് തല്‍ഹയെ ചടങ്ങിൽ ആദരിച്ചു.
ഡയമണ്ട്, പോള്‍കി, ആന്‍റീക് എന്നിവയുള്‍പ്പെടെ പ്രീമിയം ആഭരണങ്ങളുടെ വന്‍ കളക്ഷനാണ് എക്സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഡിസൈനുകള്‍ കാണാനും പര്‍ച്ചേസ് ചെയ്യാനുമുള്ള മികച്ച അവസരമാണിത്.
പരിപാടിയില്‍ സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എ അബ്ദുല്‍കരീം, എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൗഷാദ് സി.എ, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, ഓപറേഷന്‍സ് ഡയറക്ടര്‍ സിറ്റിഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഫൗണ്ടർ സി.ഇ.ഒ കെവാ ബോക്സ് മുഹമ്മദ് ദില്‍ഷാദ്, സൈറ്റിഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാഞ്ച് മാനേജർ താംജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. അതോടൊപ്പം സാമൂഹിക സാംസ്കാരിക ബിസിനസ്സ് മേഖലകളിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
إرسال تعليق