ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടയാനാകില്ല; ഹർജി തള്ളി സുപ്രീം കോടതി

(www.kl14onlinenews.com)
(09-Sep -2024)

ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടയാനാകില്ല; ഹർജി തള്ളി സുപ്രീം കോടതി 
ഡൽഹി: ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. വിദേശനയം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജി തള്ളിയത്. ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് വിദേശകാര്യങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട അധികാരപരിധി സർക്കാരിൽ നിക്ഷിപ്തമാണെന്ന് കേടതി പറഞ്ഞു. ഇസ്രയേലിലേക്കുള്ള കയറ്റുമതി തടഞ്ഞാൽ ഇന്ത്യൻ കമ്പനികൾ കരാർ ലംഘനത്തിന് നിയമനടപടി നേരിടേണ്ടി വരും. അതിനാൽ വിതരണം തടയാനാകില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ആയുധങ്ങൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി, ഇന്ത്യൻ കമ്പനികൾക്ക് നിലവിലുള്ള ലൈസൻസുകൾ റദ്ദാക്കാനും പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തിവയ്ക്കാനും ആവശ്യപ്പെട്ട് സർമപ്പിച്ച് റിട്ട് ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

ഗസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും അതിനായി ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തിൻ്റെയും ഭരണഘടനയുടെയും ലംഘനമാണെന്നും ആരോപിച്ച് മുൻ സർക്കാർ ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളുമാണ് കോടതിയെ സമീപിച്ചത്

Post a Comment

أحدث أقدم