ലഹരിക്കെതിരെ റാലിയും ബോധവത്കരണവുമായി അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഒക്ടോബർ 2ന് ;യു.ടി ഖാദർ ഉദ്ഘാടനം നിർവഹിക്കും

(www.kl14onlinenews.com)
(28-Sep -2024)

ലഹരിക്കെതിരെ റാലിയും ബോധവത്കരണവുമായി അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഒക്ടോബർ 2ന്;യു.ടി ഖാദർ ഉദ്ഘാടനം നിർവഹിക്കും
കുമ്പള: ലഹരിക്കെതിരെ കർശന നിലപാടുകൾ സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

പോരാട്ടത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ അടുക്ക ജംഗ്ഷനിൽ വച്ച് നടക്കും. ബ
ന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി കൃത്യം മൂന്നുമണിക്ക് ചെയർമാൻ ഒ.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. റാലി അട്ക്ക ജംഗ്ഷനിൽ സമാപിക്കും. പൊതുസമ്മേളനം കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ
ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം എം.എൽ.എ എ .കെ. എം അഷറഫ് അധ്യക്ഷത വഹിക്കും. കാസർകോട് ജില്ലാ പോലീസ്  മേധാവി  ഡി. ശില്പ മുഖ്യ അതിഥിയാവും. അസി.എക്സൈസ് ഇൻസ്പെക്ടർ രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക  മത രംഗത്തെ പ്രമുഖർ  സംബന്ധിക്കുന്ന പരിപാടിയിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുക്കും. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.എം.പി.അബ്ദുള്ള, ഉമ്മർ രാജാവ്, മൊയ്തി ൻചെങ്കല്ല്, സി.ഐ. മൂസക്കുഞ്ഞി, ഷാഹുൽ ഹമീദ്, മൂസ അട്ക്ക എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم