(www.kl14onlinenews.com)
(14-August -2024)
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിതർക്ക് സൗജന്യ താമസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാടക വീട് എടുക്കുന്നവർക്ക് സർക്കാർ സഹായം നൽകും. പ്രതിമാസം 6000 രൂപ വീട്ടു വാടകയായി നൽകും. ബന്ധുവീടുകളിൽ താമസിക്കുന്നവർക്കും ഈ ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ നൽകും. നാലു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും രണ്ടു ലക്ഷം രൂപ എസ്ഡിആർഎഫിൽനിന്നുമായാണ് നൽകുക. ഗുരുതരമായി പരുക്കേറ്റവർക്ക് അനുവദിച്ച തുകയ്ക്ക് 5000 രൂപ കൂട്ടിയിട്ടുണ്ട്. 70 ശതമാനം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപയും അതിൽ കുറവുള്ളവർക്ക് 50,000 രൂപയും നൽകും. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കാൻ മാർഗനിർദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത മുഖത്തുനിന്നും കണ്ടെടുത്ത 349 ശരീര ഭാഗങ്ങൾ പരിശോധിച്ചു. ശരീര ഭാഗങ്ങളിൽ 248 എണ്ണം ആളുകളുടേതാണ്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇനി കണ്ടെത്താനുള്ളത് 118 പേരെയാണ്. വെള്ളിയാഴ്ച വരെ ചാലിയാറിൽ പരിശോധന തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ ശക്തമായ മഴ സാധ്യത; ചൂരൽമല, പുത്തുമല എന്നിവിടങ്ങളിൽ നിന്ന് 83 പേരെ മാറ്റിപാർപ്പിച്ചു
വയനാട്ടിൽ ശക്തമായ മഴ സാധ്യത; ചൂരൽമല, പുത്തുമല എന്നിവിടങ്ങളിൽ നിന്ന് 83 പേരെ മാറ്റിപാർപ്പിച്ചു
മേപ്പാടി: വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്.
മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്നുണ്ടാകും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. പോത്തുകല്ലിൽ തിരച്ചിലിന് പോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തും.
പോത്തുകല്ല് ചാലിയാറിൽ ഇന്നലെ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയിൽ കുടുങ്ങി. എസ്ഡിപിഐ പ്രവർത്തകർ ആണ് വനത്തിൽ കുടുങ്ങിയത്. പെട്ടെന്നുള്ള മഴ കാരണം വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചു വരാൻ കഴിഞ്ഞില്ലെന്ന് എസ്ഡിപിഐ പ്രവർത്തകർ പാർട്ടി നേതൃത്വത്തെ അറിയിച്ചു.
പുഴക്ക് അക്കരെ ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്ഡിപിഐ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.പ്രാദേശിക എസ്ഡിപിഐ നേതൃത്വം പോത്ത് കല്ല് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
إرسال تعليق