വയനാട് ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ:ഇന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

(www.kl14onlinenews.com)
(09-August -2024)

വയനാട് ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ:ഇന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി
വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് ലഭിക്കുന്ന വിവരം

ഇനി കണ്ടെത്താനുള്ളത് 131 പേരെ

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ ദുരന്ത ബാധിത മേഖലയിൽ ഇന്ന് ജനകീയ തെരച്ചിൽ നടക്കും. നാട്ടുകാരുൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശനിയാഴ്ച്ച പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തും. വെള്ളിയാഴ്ച രാവിലെ മുതൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന തെരച്ചിൽ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചതെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും

നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പോലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ കൂടുതൽ നാട്ടുകാരും തെരച്ചിലിനു വേണ്ടി എത്തും. ദുരിത മേഖലയിൽ എല്ലാം നഷ്ടപ്പെട്ട ക്യാമ്പുകളിൽ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളിൽ വിവിധ സോണുകളിൽ എത്തിക്കും. സൈന്യവും നിലവിലെ ദൗത്യസംഘവും തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തുകയാണ് ലക്ഷ്യം. മന്ത്രിമാരും എംഎൽഎമാരും അടക്കം ജനകീയ തെരച്ചലിന്റെ ഭാഗമാകും. ഇതുവരെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളുമാണ് സംസ്കരിച്ചത്. ഇനി 131 പേരെയാണ് കണ്ടെത്താനുള്ളത്

Post a Comment

Previous Post Next Post