കാസർകോട്ടെ സി.എ.മുഹമ്മദ് ഹാജി കൊലപാതകം: 4 പ്രതികൾക്കും ജീവപര്യന്തം

(www.kl14onlinenews.com)
(29-August -2024)

കാസർകോട്ടെ സി.എ.മുഹമ്മദ് ഹാജി കൊലപാതകം: 4 പ്രതികൾക്കും ജീവപര്യന്തം
കാസർകോട്: അടുക്കത്ത് ബയൽ ബിലാൽ മസ്ജിദിനു സമീപത്തെ സി.എ.മുഹമ്മദ് ഹാജി(56)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കാസർകോട് ഗുഡ്ഡെ ടെംപിൽ റോഡ് സന്തോഷ് നായ്ക്(37), താളിപ്പടുപ്പ് കെ.ശിവപ്രസാദ് (41), അയ്യപ്പ നഗർ കെ.അജിത കുമാർ(36),d അടുക്കത്ത്ബയൽ ഉസ്മാൻ ക്വാർട്ടേഴ്സിലെ കെ.ജി.കിഷോർ കുമാർ(40) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

2008 ഏപ്രിൽ 18നാണ് സംഭവം. അന്ന് ഉച്ചയ്ക്ക് 12ന് അടുക്കത്ത് ബയൽ ബിലാൽ മസ്ജിദ് സമീപം പ്രതികൾ പിടിച്ചുനിർത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. ബിലാൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജി. കാസർകോട് അഡീഷനൽ എസ്പി പി.ബാലകൃഷ്ണൻ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കകം കർണാടകയിലെ കങ്കനാടിയിൽനിന്ന് അറസ്റ്റ് ചെയ്തത്. 2018ൽ കേസിന്റെ വിചാരണ കഴിഞ്ഞിരുന്നു.

11 കൊലപാതക കേസുകളിൽ രണ്ടെണ്ണം വിചാരണ നടപടികളിലാണ്. മറ്റ് 9 കേസുകളിൽ 8ലും പ്രതികളെ കോടതി വിട്ടയച്ചിരുന്നു. സന്ദീപ്, മുഹമ്മദ് സിനാൻ, അഡ്വ.സുഹാസ്, മുഹമ്മദ് ഹാജി, റിഷാദ്, റഫീഖ്, ഉപേന്ദ്രൻ, അസ്ഹർ, സാബിത്, സൈനുൽ ആബിദ്, മുഹമ്മദ് റിയാസ് മൗലവി എന്നിവരാണ് 2008 മുതൽ കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post