(www.kl14onlinenews.com)
(24-August -2024)
ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം
ദോഹ:
ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയും എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റിയും സഹകരിച്ച് നൽകിവരുന്ന മർഹും മുഹമ്മദ് മുഹിയുദ്ധീൻ പെരുമ്പള സ്മാരക സ്കോളർഷിപ്പ് വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി സാഹിബ് ഉദ്ഘാടനം ചെയ്തു.
ആദം കുഞ്ഞി തളങ്കര അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കാസർഗോഡ് മണ്ഡലം കെഎംസിസി അംഗങ്ങളുടെ മക്കളെ മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ അബ്ദുറഹിമാൻ സാഹിബ് അനുമോദിച്ചു. എം.പി ഷാഫി ഹാജി, ലുക്മാനുൽ ഹക്കിം തളങ്കര തുടങ്ങിയവർ സ്കോളർഷിപ്പ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ഷഫീഖ് ചെങ്കള സ്കോളർഷിപ്പ് വിശദീകരണം നടത്തി. ചടങ്ങിൽ മുനീർ ഹാജി കമ്പാർ,നിസാർ തളങ്കര, കെ.ബി കുഞ്ഞാമു ഹാജി, അഷ്‌റഫ് ഇടനീർ, നാസർ ചെർക്കള,ടി.ഇ മുക്താർ,മൂസ ബി ചെർക്കള,സഹീർ ആസിഫ്,അനസ് എതിർത്തോട്,താഹ തങ്ങൾ,ഡോ. അമാനുള്ള,അഡ്വ.അബ്ദുള്ള ബെവിഞ്ച,കെ.എം ബഷീർ,സിദ്ദിഖ് സന്തോഷ് നഗർ, അൻസാഫ് കുന്നിൽ,ഹനാന ഷാഹ്‌മ,കെഎംസിസി ഖത്തർ നേതകളായ ബഷീർ ചെർക്കള, ഫൈസൽ ഫില്ലി,ബഷീർ കെഎഫ്സി, ഷംനാസ് തളങ്കര ,മുൻ മണ്ഡലം നേതാക്കളായ കുന്നിൽ മുഹമ്മദ്, ഇസ്മായിൽ സി എച്ച് , ഹമീദ് മാന്യ, സുബൈർ മാര, റിയാസ് ചെർക്കള പി എ മഹ്മൂദ്, റഹീം ബെള്ളൂർ , അബ്ദുല്ല ,ഇബ്രാഹിം ബാവിക്കര,ഏരിയാൽ മുഹമ്മദ് കുഞ്ഞി ,ഇക്ബാൽ ബങ്കരകുന്നു തുടങ്ങിയവർ സംസാരിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. അഷ്‌റഫ് കൊളത്തുങ്കര പ്രാർത്ഥന നടത്തി. ജാഫർ കല്ലങ്കടി നന്ദി പറഞ്ഞു...
إرسال تعليق