(www.kl14onlinenews.com)
(05-August -2024)
കാസർകോട്: ജില്ലയിൽ അതിവ്യാപകമായി പടർന്നുപന്തലിക്കുന്ന ട്രേഡ് മാഫിയയുടെ കരാള അസ്തങ്ങളാൽ കൊല്ലപ്പെട്ടു എന്ന് കരുതുന്ന ചെർക്കളം ചൂരി മൂലയിലെ മൈമൂന എന്ന യുവതിയുടെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി താത്വികാചാര സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിൽ വിവിധ ഭാഗങ്ങൾ കേന്ദ്രികരിച്ച് നിർധന യുവതികളെ മുന്നിൽ നിർത്തി കോടി കണക്കിന് രൂപയാണ് ട്രേഡ് മാഫിയ സംഘങ്ങൾ കൊള്ളയടിച്ച് കൊണ്ടിരിക്കുന്നതെന്നും, ഇത്തരം തട്ടിപ്പിലൂടെ നൂറ് കണക്കിന് കുടുംബങ്ങൾ അനാഥത്വത്തിലേക്കും കുടുംബ കലഹങ്ങളിലേക്കും തള്ളപ്പെട്ട് കൊണ്ടിരിക്കയാണെന്നും ഇത്തരം പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഡ്രേഡിംഗ് മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സൈഫുദ്ദീൻ കെ. മാക്കോട് അദ്ധ്യക്ഷത വഹിച്ചു. ഹമീദ് ചാത്തങ്കൈ സ്വാഗതമാശംസിച്ചു. റിയാസ് സി.എച്ച്.ബേവിഞ്ച,ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബ്ബാസ് കൈനോത്ത്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു, അബ്ദുല്ല ഡ്രോസർ, അബ്ദുസലാം സോലാർ , പ്രത്യേക ക്ഷണിതാക്കളായും, താജുദ്ദീൻ പടിഞ്ഞാർ, ഖാദർ കരിപ്പൊടി, കെ.പി.മഹമൂദ് ചെങ്കള, ബഷീർ കുന്നരിയത്ത് എന്നിവർ ഓൺലൈനായും പങ്കെടുത്തു സയീദ് മേൽപറമ്പ നന്ദി പ്രകാശിപ്പിച്ചു.
Post a Comment