വയനാടിനൊപ്പം ചേർന്ന് ചങ്ങമ്പുഴ കലാ കായിക വേദിയും മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന നൽകി

(www.kl14onlinenews.com)
(27-August -2024)

വയനാടിനൊപ്പം ചേർന്ന് ചങ്ങമ്പുഴ കലാ കായിക വേദിയും മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന നൽകി

പ്രകൃതിദുരന്തത്തിൽ സകലതും നഷ്ടപെട്ട് അതിജീവനത്തിന്റെ പാതയിൽ നല്ല നാളുകളേയും സ്വപ്നംകണ്ട് കഴിയുന്ന വയനാടിന്റെ ജനതയെ കൈപിടിച്ചുയർത്താനുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കൈകോർത്തുകൊണ്ട് വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദിയും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചങ്ങമ്പുഴ കലാ കായിക വേദി ₹28100/- രൂപ സംഭാവന നൽകി.കാസർഗോഡ് കലക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ ശ്രീ കെ ഇമ്പശേഖരൻ IAS ന് ചങ്ങമ്പുഴ പ്രവർത്തകർ തുക കൈമാറി.
മികച്ച പ്രവർത്തനങ്ങളുമായി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയരായ ചങ്ങമ്പുഴ കലാ കായിക വേദി ഇതിനു മുമ്പും നിരവധി അവസരങ്ങളിൽ സാമൂഹ്യ ഉത്തരവാദിത്തോടെ സഹായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post