(www.kl14onlinenews.com)
(03-August -2024)
കോട്ടയം: ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് ജോസ്.കെ.മാണി എംപി. പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ പുനരധിവാസ പദ്ധതിയിലേക്ക് അനുവദിക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും മറ്റും പുനര്‍ നിര്‍മ്മിക്കുന്നതിയി തുക ചെലവഴിക്കുമെന്നും, കേന്ദ്ര സര്‍ക്കാരിൽ നിന്ന് വിജ്ഞാപനം ഉണ്ടായാൽ ഉടൻ തന്നെ തുക സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും, ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും, ജോസ് കെ മാണി അറിയിച്ചു.
അതേസമയം വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സുരക്ഷിത സ്ഥലം കണ്ടെത്തി പ്രത്യേക ടൗൺഷിപ് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗൺഷിപ് അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ, ദുരന്തത്തിൽ മരണപ്പെട്ട 365 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 87 സ്ത്രീകളും 98 പേർ പുരുഷന്മാരും 30 പേർ കുട്ടികളുമാണ്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ കഴിയുന്നുണ്ട്. 81 പേർ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നു. 1419 പേർ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ രക്ഷിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment