(www.kl14onlinenews.com)
(09-August -2024)
യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവനടിയുടെ പരാതിയിലാണ് നടപടി. എറണാകുളം പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തത്.
കുറച്ചു നാളുകൾക്ക് മുന്‍പും സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സൂരജ് പാലാക്കാരനെതിരെ എറണാകുളം സൗത്ത് പൊലീസാണ് അന്ന് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്.
കേസിനു പിന്നാലെ യൂട്യൂബർ ഒളിവിൽ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു.
പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
യുവനടിയെ അധിക്ഷേപിച്ചെന്ന പരാതി; യൂട്യൂബർ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍
إرسال تعليق