നൊബേൽ ജേതാവിനൊപ്പം ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ

(www.kl14onlinenews.com)
(07-August -2024)

നൊബേൽ ജേതാവിനൊപ്പം ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ സാമ്പത്തിക വിദഗ്ധനും നോബേൽ പുരസ്‌കാര ജേതാവുമായ മുഹമ്മദ്ദ് യൂനസ് നയിക്കും.ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലം നേരത്തെ ഇടക്കാല സർക്കാർ രൂപവത്കരിക്കാൻ തീരൂമാനിച്ച പ്രസിഡന്റ് മുഹമ്മദ് ഹബൂദ്ദീൻ പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ ഉപദേശകനാകുമെന്നാണ് സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വംനൽകിയ വിദ്യാർഥി നേതാക്കൾ പറഞ്ഞിരുന്നത്.

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിൻറെ ഉപദേശകനാക്കുമെന്ന് വിദ്യാർഥി നേതാക്കൾ പ്രഖ്യാപിച്ചത്. പ്രക്ഷോഭത്തിന് നേതൃത്വംനൽകിയ ആന്റി-ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ കോ-ഓർഡിനേറ്റർമാരായ നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, അബൂബക്കർ മസൂംദാർ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ ആര് നയിക്കുമെന്നതിൽ അനിശ്ചിതത്വം നീണ്ടുപോയതോടെയാണ് താത്കാലിക സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനസ് സന്നദ്ധനായതെന്നാണ് വിവരം. നിലവിൽ ചികിത്സയ്ക്കായി അദ്ദേഹം പാരീസിലാണ്.

ആരാണ് മുഹമ്മദ്ദ് യൂനസ്

84 കാരനായ യൂനുസ്, ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചും മൈക്രോ ക്രെഡിറ്റ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചുമാണ് പ്രശസ്തനായത്. ദരിദ്രരായ ആളുകൾക്ക്, അവരിൽ ഭൂരിഭാഗവും സ്ത്രീകൾക്ക് ചെറിയ ബിസിനസ്സ് വായ്പകൾ നൽകുന്നതായിരുന്നു ആശയം. പല പാശ്ചാത്യ സർക്കാരുകളും യൂനുസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്തുണക്കാർ ആഗോള വ്യവസായ മേഖലയിൽ വ്യാപിച്ചുകിടക്കുന്നു. ബിസിനസ് മേധാവിമാരായ റിച്ചാർഡ് ബ്രാൻസൺ, ക്ലിന്റൺസ് എന്നിവരുമായി അദ്ദേഹം സൗഹൃദം വളർത്തിയെടുത്തു. യൂനസ് തന്റെ മൈക്രോക്രെഡിറ്റ് സംരംഭങ്ങൾ യുഎസിലേക്ക് വ്യാപിപ്പിക്കാൻ സഹായിച്ചു.

ബംഗ്ലാദേശിനോട് ആത്മാർത്ഥമായ പ്രതിബദ്ധതയും പാവപ്പെട്ടവരുടെ ഉന്നമനവും ആഗ്രഹിക്കുന്ന ഒരു ദാർശനികനാണ് അദ്ദേഹമെന്ന് സുഹൃത്തുക്കൾ പറയുന്നു.2006-ൽ സമാധാനത്തിനുള്ള നൊബൽ സമ്മാനം നേടിയ ശേഷം, ആയിരക്കണക്കിന് ബംഗ്ലാദേശികൾ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വേദികളിൽ തിങ്ങിനിറഞ്ഞു. ഇപ്പോഴും പലരും അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്

Post a Comment

Previous Post Next Post