(www.kl14onlinenews.com)
(21-August -2024)
പരവനടുക്കം:
(National
Senior Citizens Day)
'ഈ പ്രായം ചെറുതല്ല' അഭിമാനകരമായൊരു ജീവിതമെന്ന സന്ദേശം പകരുകയും സമൂഹത്തിന്‍റെ പുരോഗതിക്ക് വഴികാട്ടിയായി നിൽക്കുന്ന വയോജനങ്ങളോടുള്ള ആദരവിനും സ്‌നേഹത്തിനും പ്രതിബന്ധമില്ലാതെ അവർക്ക് അർഹമായ ശ്രദ്ധ നല്‍കുകയുമാണ് എന്ന ലക്ഷ്യത്തോടെ ആലിയ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വയോജന ദിനം ആചരിച്ചു.
ആലിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ ഏറ്റവും മുതിർന്ന വ്യക്തിത്വവും ആലിയ റക്ടറുമായ ജനാബ് കെ വി അബൂബക്കർ ഉമരി അവർകളെ ദേശീയ വയോജന ദിനത്തിൻറെ ഭാഗമായി അവരുടെ അനുഭവസമ്പത്ത് പങ്കുവയ്ക്കാനും, അവരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും ഒരു അവസരമായി ഉപയോഗിച്ചു. 1941 മുതലുള്ള ആലിയുടെ ചരിത്ര നിമിഷങ്ങളിലൂടെയും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും കാസർഗോഡിന്റെ പുരോഗതിക്ക് വേണ്ടിയും വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം വാചാലനായി. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ രജനിമോൾ സി വി അധ്യക്ഷത വഹിച്ചു ഉപഹാരം സമർപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉദയകുമാർ പെരിയ, അക്കാദമി കോർഡിനേറ്റർ റമീസ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഗീത, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗംഗാകൃഷ്ണൻ, സീനിയർ അധ്യാപികമാരായ പുഷ്പകുമാരി, ലത.വി, മുഹമ്മദ് അജുബ തുടങ്ങിയവർ കെ വി അബൂബക്കർ ഉമരി അവർകളുടെ സേവനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ പ്രൈം മിനിസ്റ്റർ സൈനബ് രിയസുധീൻ നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment