രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്; ബെയ്‌ലി പാലത്തിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം

(www.kl14onlinenews.com)
(05-August -2024)

രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്; ബെയ്‌ലി പാലത്തിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം
വയനാട്: ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ ചാലിയാറിൽ നടത്തിയ തിരച്ചിലിൽ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങൾ മേപ്പാടി പുത്തുമലയിൽ സംസ്‌കരിച്ചു. മരണസംഖ്യ 389 ആയി.

53 ക്യാംപുകളിലായി 6759 പേരാണു കഴിയുന്നത്. ബെയ്‌ലി പാലം കടന്നു ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഇന്നു മുതൽ ഒരു ദിവസം രാവിലെ ആറ് മുതൽ ഒൻപതു വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതൽ ആളുകൾ വരുന്നതു തിരച്ചിലിനും സന്നദ്ധ പ്രവർത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.

Post a Comment

Previous Post Next Post