(www.kl14onlinenews.com)
(13-August -2024)
പള്ളിക്കര : മികവ് 2024 ൻ്റെ ഭാഗമായി 2024-25 അധ്യയന വർഷം KSTA നടപ്പാക്കുന്ന ഇംഗ്ലീഷ് പഠന പരിപോഷണ പദ്ധതി - TWINKLE ൻ്റെ ബേക്കൽ ഉപജില്ലാ തല ഉദ്ഘാടനം GUPS കൂട്ടക്കനിയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസ്നിൻ വഹാബ് നിർവഹിച്ചു.കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KSTA നേതൃത്വത്തിൽ സംസ്ഥാനത്ത് ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നാലാം ക്ലാസിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് ട്വിങ്കിൾ.
ഉദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. KSTA സംസ്ഥാന നിർവാഹക സമിതിയംഗം കെ.ഹരിദാസ് പഠനോപകരണ കിറ്റ് കൈമാറി. ജില്ലാ എക്സി അംഗങ്ങളായ രമേശൻ എം, പി. കുഞ്ഞിരാമൻ, ടി. ശൈലജ, സ്കൂൾ പ്രധാനാധ്യാപകൻ അനൂപ് കല്ലത്ത്, പി ടി എ വൈസ് പ്രസിഡൻ്റ് സുധാകരൻ എതുടങ്ങിയവർ സംസാരിച്ചു.
إرسال تعليق