ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം; ശ്വേതാ മേനോന്‍

(www.kl14onlinenews.com)
(24-August -2024)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം; ശ്വേതാ മേനോന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് നടി ശ്വേതാ മേനോന്‍. വളരെ സ്ട്രോങ്ങ് ആയ നിലപാട് കൊണ്ട് എത്രയോ സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ നഷ്ടമായി. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. ആ പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളും ഉണ്ടാകുമെന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശ്വേതാ മേനോന്‍ പറഞ്ഞത് ഇങ്ങനെ,
‘ഞാന്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ജനറല്‍ ബോഡിയില്‍ പോകുമ്പോള്‍ മൈക്കില്‍ എല്ലാവരോടും ആര്‍ക്കെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ മുന്നോട്ട് വരണമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ആരും മുന്നോട്ട് വരാറില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, ഞാന്‍ ആരെയും കാത്തിരിക്കാറില്ല. സ്ത്രീകള്‍ എന്തുകൊണ്ട് സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നെനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. നിയമം മാറേണ്ട സമയം കഴിഞ്ഞു. സിനിമയിലെ അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പറയാനുള്ളത് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നാണ്’, ശ്വേതാ മേനോന്‍ പറഞ്ഞു.

read also: രഞ്ജിത്ത് വേട്ടക്കാര്‍ക്കൊപ്പം മാത്രമല്ല ഒരു വേട്ടക്കാരന്‍ കൂടിയാണ്; ഷഹനാസ്

മീഡിയ തന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. എന്നോട് ആരും മോശമായി ഒന്നും ചോദിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പീരിയഡ്‌സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നു പറയും. നമ്മള്‍ പറഞ്ഞാല്‍ അല്ലേ അത് അവര്‍ക്കും അറിയാന്‍ പറ്റൂ. അത് തുറന്നു പറയണമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു

Post a Comment

Previous Post Next Post