മുകേഷിനെതിരെ ഗുരുതര ആരോപണം, ജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ

(www.kl14onlinenews.com)
(26-August -2024)

മുകേഷിനെതിരെ ഗുരുതര ആരോപണം, ജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ
കൊച്ചി: നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ. 2008 ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിൽവച്ചായിരുന്നു ജയസൂര്യയിൽനിന്നും മോശം പെരുമാറ്റം ഉണ്ടായത്. സെക്രട്ടറിയേറ്റിൽവച്ചായിരുന്നു ഷൂട്ടിങ്. ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ പുറകിൽനിന്നും ജയസൂര്യ കെട്ടിപ്പിടിച്ച് ഉമ്മവച്ചുവെന്ന് മുനീർ പറഞ്ഞു.

തിരുവനന്തപുരത്ത് തനിക്ക് ഫ്ലാറ്റ് ഉണ്ടെന്നും താൽപര്യമുണ്ടെങ്കിൽ അങ്ങോട്ടേക്ക് വരാമെന്നും പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് ജയസൂര്യയിൽനിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ, ജയസൂര്യ ഇടപെട്ട് പല സിനിമാ അവസരങ്ങളും നഷ്ടപ്പെടുത്തിയെന്നും മിനു മുനീർ ആരോപിച്ചു

മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മിനു പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു. സഹകരിച്ചാൽ ഗുണം ഉണ്ടാകുമെന്ന് ഇടവേള ബാബു പറഞ്ഞെന്നും വിദേശ ഷോകളിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്തതായും മിനു പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പരിണിതഫലം എന്നോണം, രണ്ടു നടിമാർ ഉയർത്തിയ ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ധിഖും, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ ബി. രഞ്ജിത്തും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ചുമതല ഒഴിഞ്ഞത്.

Post a Comment

Previous Post Next Post