(www.kl14onlinenews.com)
(17-August -2024)
കാസർകോട് :ദേളി,
കർഷക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രമുഖ കർഷകൻ ശ്രീ പുതിയപുര കുഞ്ഞമ്പു നായരെ ആലിയ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അദ്ദേഹത്തിൻറെ വീട്ടിലെത്തി ആദരിച്ചു. അനുമോദന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ രജനിമോൾ സി വി അധ്യക്ഷത വഹിച്ചു. മികച്ച കാർഷിക നൈപുണ്യങ്ങൾ കൊണ്ട് ഗ്രാമത്തിന്റെ കൃഷി മേഖലയിൽ നിർണായക സംഭാവനകൾ നൽകിയതിനെക്കുറിച്ചും പരിസ്ഥിതി സൗഹൃദ കൃഷി മാർഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളും വിജയങ്ങളും അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു നൽകി.പാടത്തുള്ള വിവിധതരം വിളകളുടെയും, ജൈവകൃഷിയുടെ പ്രാധാന്യത്തെയും കുറിച്ചുള്ള ശ്രമങ്ങൾ പ്രതിസന്ധികളെ അതിജീവിച്ച് കൃഷി മേഖലയിൽ നേടിയ നേട്ടങ്ങൾ കുട്ടികൾക്ക് പുതിയ അറിവുകൾ സമ്മാനിച്ചു. കുട്ടികൾ കൃഷിസ്ഥലവും നെൽവയലുകളും സന്ദർശിച്ച ശേഷമാണ് സ്കൂളിലേക്ക് മടങ്ങിയത് . സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉദയകുമാർ പെരിയ പൊന്നാടയും അണിയിച്ച് ഉപഹാരം സമർപ്പിച്ചു. ടീച്ചർമാരായ ശോഭന കെ, ഷമീറ എം കെ, സ്കൂൾ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗംഗാ കൃഷ്ണൻ, സ്വാതി, മുഹമ്മദ് അജുബ എന്നിവർ നേതൃത്വം നൽകി.
Post a Comment