(www.kl14onlinenews.com)
(04-August -2024)
മേപ്പാടി: വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾ വീണ്ടെടുക്കുന്നതിന് നടപടി. എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിൻറെ വിവരങ്ങൾ മേപ്പാടി ഗവ.ഹൈസ്‌കൂൾ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയം എന്നിവിടങ്ങളിലും ഇക്കാര്യം അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ബന്ധപ്പെടേണ്ട നമ്പരുകൾ 8086983523, 9496286723, 9745424496, 9447343350, 9605386561
إرسال تعليق