(www.kl14onlinenews.com)
(06-August -2024)
ഷിരൂർ:മലയാളി ഡ്രൈവർ അർജുനെ കാണാതായ കർണാടകയിലെ ഷിരൂരിൽനിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോ എന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
إرسال تعليق