വയനാടിന്റെ പുനര്‍ നിര്‍മ്മിതി: പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

(www.kl14onlinenews.com)
(03-August -2024)

വയനാടിന്റെ പുനര്‍ നിര്‍മ്മിതി: പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: വയനാട്ടില്‍ അതിജീവനത്തിന്റെ 5ാം ദിവസം കടന്നു പോകുന്നത്. മണ്ണിനോട് ചേര്‍ന്നത് മുന്നൂറിലധികം ആളുകളാണ്.
നിരവധിപ്പേരാണ് വീടും വീട്ടുകാരെയും എല്ലാം നഷ്ടപ്പെട്ട് കലങ്ങിയ കണ്ണുകളുമായി ക്യാമ്പുകളില്‍ കഴിച്ചുകൂട്ടുന്നത്. ഇപ്പോഴിതാ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍. വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.

അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 365 ആയി.അഞ്ചാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 85 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

Post a Comment

أحدث أقدم