(www.kl14onlinenews.com)
(11-August -2024)
ദേളി : വയനാട് പുനരധിവാസത്തിനു വേണ്ടിയുള്ള ധന സമാഹരണത്തിലേക്ക് ഒന്നാം ക്ലാസ് വിദ്യാർത്ഥി റിയാൻ അബ്ദുള്ള നാളുകളായി സമാഹരിക്കുന്ന തന്റെ പണപ്പെട്ടി കൈമാറി. ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ജനതയെ പുനരധിവസിപ്പിക്കുന്നതിനായി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്റ്റാഫ് എന്നിവരിൽ നിന്നായി സമാഹരിക്കുന്ന ഫണ്ടിലേക്കാണ് റിയാൻ തന്റെ പണപ്പെട്ടി നൽകിയത്.
താനും തന്റെ പെങ്ങളും ചേർന്ന് നാളുകളായി ശേഖരിക്കുന്ന നാണയങ്ങൾ വയനാടിലെ കുട്ടികൾക്ക് നൽകാൻ തയ്യാറാണ് എന്ന് ദേളി കുന്നുപാറയിലെ റഹീമിന്റെ മകൻ റിയാൻ
സ്കൂൾ പ്രിൻസിപ്പാൾ ഹനീഫ അനീസിന് കൈമാറിക്കൊണ്ട് അറിയിച്ചു.
إرسال تعليق