(www.kl14onlinenews.com)
(11-August -2024)
മത -ഭൗതിക വിദ്യാഭ്യാസ പഠന രീതിയിൽ ആധുനിക സ്മാർട്ട് ക്ലാസുകൾ വഹിക്കുന്ന പങ്ക് മഹനീയം:കല്ലട്ര മാഹിൻ ഹാജി
മേൽപറമ്പ : വർത്തമാനകാലത്ത് മത ഭൗതിക വിദ്യാഭ്യാസ പഠനത്തിൽ ആധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസുകളിലൂടെയുള്ള പഠന രീതി വിദ്യാർത്ഥികളിൽ വലിയ രീതിയിലുള്ള ബുദ്ധിവികാസത്തിന് കാരണമാകുന്നുവെന്നും, കുട്ടികളുടെ ബുദ്ധിവികാസത്തിനൊത്ത് രക്ഷിതാക്കൾക്കും വളരാൻ കഴിയേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും, മാ ക്കോട് നജാതുൽ ഇസ്ലാം മദ്രസ്സയുടെ നവീകരിച്ചച്ച ക്ലാസ് റൂമുകളുടെയും സ്മാർട്ട് ക്ലാസ് റൂമിൻ്റെൻ്റെയും പൊതു സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് കിഴൂർ സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി പറയുകയുണ്ടായി.
സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ നിർവ്വഹിച്ചു.
സൈഫുദ്ദീൻ കെ. മാക്കോട് അദ്ധ്യക്ഷത വഹിച്ചു. മൊയ്തീൻ മൗലവി സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സി. എ. അബ്ദുറഹീം (മുൻ ഡിവൈഎസ്പി ) മുഖ്യപ്രഭാഷണം നടത്തി.
അബ്ബാസ് മാക്കോട്,ഹമീദ് ചാത്തങ്കൈ, സുഹൈൽ ലാല, കെ.കെ. മൊയ്തീൻകുട്ടി,റാഫി എം യു മാക്കോട്, എം.എം.കെ ഹനീഫ്, ജാബിർ സുൽത്താൻ എം.സി., സിദ്ധീഖ് ഖുലാബാ, റഹ്മാൻ കിസ്മത്ത്,ബീഡി മുഹമ്മദാലി, അബ്ദുൽ ഹമീദ് യു , സത്താർ ചാലാ, കാസിം ഖാൻ, അസയിനാർ,ബീഡി അബൂബക്കർ, ശെരീഫ് കുന്നരിയത്ത്, ഇദ്രിസ് കളനാട്, ശെരീഫ് വിനസ്, മുഹമ്മദ് കുഞ്ഞി ബണ്ടിക്കാരൻ എന്നിവർ പ്രസംഗിച്ചു.
ഖലീൽ മാക്കോട് സ്വാഗതവും, ഇമാം മുഹമ്മദ് മുസ്തഫ നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment