(www.kl14onlinenews.com)
(28-August -2024)
മലപ്പുറത്ത്(Malappuram) വിവാഹ ദിവസം(wedding day) പ്രതിശ്രുത വരനെ(groom) ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനാണ്(30) മരിച്ചത്. കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്. ഇന്നു രാവിലെ വിവാഹ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുൻപ് കുളിക്കാൻ ശുചിമുറിയിൽ കയറിയതായിരുന്നു ജിബിൻ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ജിബിൻ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു.
കൈ ഞരമ്പ് മുറിച്ച് രക്തം നഷ്ടപ്പെട്ട നിലയിലായിരുന്നു ജിബിൻ. ഇയാൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയുമില്ലായിരുന്നു. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെ ഉള്ളവ പൊലീസ് പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി
إرسال تعليق