(www.kl14onlinenews.com)
(28-August -2024)
മലപ്പുറം: അച്ഛൻ കാർ ഓടിക്കാൻ നൽകാത്തതിനാൽ കാർ കത്തിച്ച് മകൻ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പിതാവിന്റെ പരാതിയിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഡാനിഷിന് ലൈസൻസ് ഉണ്ടായിരുന്നില്ല. കാർ ഓടിക്കാനായി അച്ഛനോട് താക്കോൽ ചോദിച്ചുവെങ്കിലും ലൈസൻസ് ഇല്ലാത്തതിനാൽ നൽകിയില്ല. തുടർന്ന് പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാലുള്ള നിയമപ്രശ്നങ്ങളെക്കുറിച്ച് പലതവണ മകനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെന്ന് പിതാവ് പറഞ്ഞു. എന്നാൽ, ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാലും കുഴപ്പമില്ലെന്ന നിലപാടിലാണ് മകൻ. ഇനി പൊലീസ് കേസെടുത്ത് മകനെ പറഞ്ഞ് മനസിലാക്കട്ടെയെന്നു കരുതിയാണ് പരാതി നൽകിയതെന്നും പിതാവ് പറഞ്ഞു
إرسال تعليق