(www.kl14onlinenews.com)
(27-August -2024)
കൊച്ചി: ലൈംഗിക ആരോപണങ്ങളിൽ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്.
നേരത്തെ അന്വേഷണ സംഘവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ടെന്നും മിനു പറഞ്ഞിരുന്നു. മുകേഷ്, ജയസൂര്യ അടക്കമുള്ളവർക്ക് ഞാൻ പറഞ്ഞതൊന്നും നിഷേധിക്കാനാവില്ല. കാരണം താൻ പറയുന്നത് സത്യമായത് കൊണ്ടാണെന്നും മിനു പറഞ്ഞു.
Post a Comment