(www.kl14onlinenews.com)
(01-August -2024)
വയനാട്: വയനാട് എം പി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്ത ബാധിരെ നേരിട്ട് കാണുന്നതിനും, സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനുമായി ചൂരല്‍മലയില്‍ എത്തി. നിലവില്‍ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്തുള്ളത്. മേപ്പാടി ക്യാമ്പിലാണ് സംഘം എത്തിയിരിക്കുന്നത്. സന്ദര്‍ശന ശേഷം മാധ്യമങ്ങളെ കാണും എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം ദുരന്തഭൂമിയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്, അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും, മരങ്ങളും തിരച്ചിലിന് തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്.
മാധ്യമങ്ങള്‍ ക്യാമ്പിനുള്ളില്‍ പ്രവേശിക്കരുതെന്നും, മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണമെന്നും,ചാലിയാറില്‍ തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും ദുരന്തഭൂമി സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു . മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ പ്രവര്‍ത്തിക്കും, പുനരധിവാസം നല്ല രീതിയില്‍ സാധ്യമാക്കും, മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കൗണ്‍സിലിംഗ് നടത്തും, പകര്‍ച്ചവ്യാധികള്‍ തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച വയനാട്ടിലുണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ ഇതുവരെ 288 പേർ മരിച്ചു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. മണ്ണിടിച്ചിലിൽ 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം വ്യാഴാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നതിനാൽ സൈന്യം ആയിരത്തോളം പേരെ രക്ഷപ്പെടുത്തി, 220 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്.
إرسال تعليق