ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൊണ്ടുപോയി; ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

(www.kl14onlinenews.com)
(19-August -2024)

ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൊണ്ടുപോയി; ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു
ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൊണ്ടുപോയി കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ബെംഗളുരു നഗരത്തിലെ കോളേജിൽ പഠിക്കുന്ന 21 വയസുകാരിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തുക്കളുമായുള്ള പാർട്ടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിൽ ബൈക്കിലെത്തിയ ഒരാൾ പെൺകുട്ടിയ്ക്കു ലിഫ്റ്റ് നൽകി. പെൺകുട്ടി പറഞ്ഞ ലക്ഷ്യ സ്ഥാനത്തേക്ക് പോകുന്നതിന് പകരം ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സോൺ അഡിഷണൽ കമ്മിഷണർ രമൺ ഗുപ്ത അറിയിച്ചു

എച്ച്.എസ്.ആർ ലേഔട്ടിലെ ഹൌസർ സർവീസ് റോഡിൽ ഒരു ട്രക്കിന് പിറകിലായി ഒരു ചുവന്ന ജാക്കറ്റ് മാത്രം പുതപ്പിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലത്ത് മുഖത്ത് പരിക്കുകൾ പറ്റിയ പാൻസ് മാത്രം ധരിച്ച ഒരാളെ കണ്ടെന്നാണ് സുഹൃത്തുക്കളുടെ മൊഴി. സുഹൃത്തുക്കൾ പിടിക്കൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടതായും പറയുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും വൈദ്യ പരിശോധനാ ഫലം വന്നതിനു ശേഷമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂ എന്നും എസിപി രമൺ ഗുപ്ത അറിയിച്ചു. പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post