(www.kl14onlinenews.com)
(26-August -2024)
മൊഗ്രാൽ പുത്തൂരിലെ മികച്ച സാംസ്ക്കാരിക കേന്ദ്രങ്ങളിൽ ഒന്നായ ബ്രദർസ് കല്ലങ്കൈക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സാമൂഹിക സാംസ്ക്കാരിക കായിക മേഖലകളിൽ സംസ്ഥാന തലങ്ങളിൽ ഉൾപ്പടെ മികവുറ്റ പ്രകടനം നടത്താനും ദേശീയ തലത്തിൽ ഉൾപ്പടെ താരങ്ങളെ സംഭാവന ചെയ്യാനും ബ്രദർസ് കല്ലങ്കൈക്ക് സാദിച്ചിട്ടുണ്ട്.
ക്ലബ്ബിൻ്റെ 24മത് പ്രസിഡൻ്റ് ആയി അൻവർ കല്ലങ്കൈയെയും ജനറൽ സെക്രട്ടറിയായ് മൊയ്തീൻ കുഞ്ഞി പടിഞ്ഞാറിനെയും ജനറൽ ബോഡീയോഗം തിരഞ്ഞെടുത്തു.
ട്രഷറർ താജുദ്ധീൻ കല്ലങ്കൈ, വൈസ് പ്രസിഡൻ്റ്മാരായ് ആരിഫ് ക്ലൈമാക്സ്,ജെലീൽ കല്ലങ്കൈ,ജോയിൻ്റ് സെക്രട്ടറി,അബ്ദുൽ റഹീം,മുജീബ് കല്ലങ്കൈ, എക്സിക്യുട്ടീവ് അംഗങ്ങളായ് ഷാജഹാൻ,ജലാലുദ്ദീൻ,ബിലാൽ,അദ്നാൻ, സഫ്വാൻ,തുടങ്ങിയവരെയും യോഗം തിരഞ്ഞെടുത്തു.
സിറാജ് പോസ്റ്റ് ഉപദേശക സമിതി ചെയർമ്മാനായും ഇബ്രാഹീം ഖലീലിനെ വൈസ് ചെയർമ്മാനായും നിയോഗിച്ചു
മുൻ പ്രസിഡൻ്റ് സിറാജ് കല്ലങ്കൈ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടേണിംഗ് ഓഫീസർമ്മാരായ് അലീ,മുഹ്സിൻ,ഷെബീർ, റഹീം മലേസ്യ,ഹാരിസ് പിഎം എന്നീവർ യോഗത്തെ നിയന്ത്രിച്ചു.
إرسال تعليق