യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു

(www.kl14onlinenews.com)
(28-August -2024)

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു
തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിട്ടുള്ളത്. ഡിജിപിക്ക് ഇ-മെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്. 2016 ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടി ആരോപിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. മലയാള സിനിമയിലെ നമ്പർ വൺ ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു.

യുവനടിയുടെ ആരോപണത്തെത്തുടർന്ന് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന് ഇ-മെയിൽ വഴിയാണ് സിദ്ദിഖ് രാജി സമർപ്പിച്ചത്. തനിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണ് രാജിയെന്നും ആരോപണത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയത്.

ഇതിനുപിന്നാലെ, യുവനടിക്കെതിരെ നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ട്. നടി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിദ്ദിഖ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Post a Comment

Previous Post Next Post