സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഒരു പവന് 53,000 രൂപ

(www.kl14onlinenews.com)
(01-July-2024)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഒരു പവന് 53,000 രൂപ

കൊച്ചി :
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,000 രൂപയാണ്. ഗ്രാം വില 6625 രൂപയും. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില, പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു.

മെയ് മാസം 20ന് സ്വർണവില 55,120 രൂപയിൽ എത്തിയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.


ജൂണിലെ സ്വർണവില (പവൻ)

ജൂൺ 1: 53,200

ജൂൺ 2: 53,200

ജൂൺ 3: 52,880

ജൂൺ  4: 53,440

ജൂൺ  5: 53,280

ജൂൺ  6: 53,840 

ജൂൺ  7: 54,080 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

ജൂൺ  8: 52,560 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

ജൂൺ  9: 52,560 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

ജൂൺ  10: 52,560 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

ജൂൺ  11: 52,680

ജൂൺ  12: 52,920

ജൂൺ  13: 52,920
ജൂൺ  14: 52,720

ജൂൺ  15: 53,200 

ജൂൺ 16: 53,200

ജൂൺ 17: 53,040 

ജൂൺ 18: 52,960

ജൂൺ 19: 52,960

ജൂൺ 20: 53,120 

ജൂൺ 21: 53,720

ജൂൺ 22: 53,080

ജൂൺ 23: 53,080

ജൂൺ 24: 53,000

ജൂൺ 25: 53,000

ജൂൺ 26: 52,800

ജൂൺ 27: 52, 600

ജൂൺ 28: 52,920 

ജൺ 29: 53,000 

ജൂൺ 30: 53000

Post a Comment

أحدث أقدم