ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ ഡോക്‌ടോര്‍സ്‌ ദിനവും, ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്‌ ദിനവും ആചരിച്ചു

(www.kl14onlinenews.com)
(02-July-2024)

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ ഡോക്‌ടോര്‍സ്‌ ദിനവും,
ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്‌ ദിനവും ആചരിച്ചു
കാസര്‍കോട്‌: ലയണ്‍സ്‌ ക്ലബ്ബ്‌ ഡിസ്‌ട്രിക്‌ട്‌ 318 ഇയുടെ ആദ്യദിന അഞ്ചിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ദേശീയ ഡോക്‌ടേര്‍സ്‌ ദിനത്തില്‍ കാസര്‍കോട്ടെ പ്രശസ്‌ത നേത്ര രോഗവിദ്ധന്‍ ഡോ.കെ.സുരേഷ്‌ ബാബുവിനെയും ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ്‌ എന്‍.എ മുഹമ്മദ്‌ അഷ്‌റഫിനെയും ആദരിച്ചു. ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ സി.എല്‍ റഷീദ്‌ ഉപഹാരം നല്‍കി. ഡിസ്‌ട്രിക്‌ട്‌ ചെയര്‍ പേഴ്‌സണ്‍മാരായ ജലീല്‍ മുഹമ്മദ്‌, എം.എം നൗഷാദ്‌ പൊന്നാട അണിയിച്ചു.

ഫാറൂഖ്‌ കാസ്‌മി, ഷാഫി നാലപ്പാട്‌, ഷാഫി എ.നെല്ലിക്കുന്ന്‌, മഹമൂദ്‌ ഇബ്രാഹിം, എം.ടി സുബൈര്‍ എന്നിവര്‍ സംസാരിച്ചു, സെക്രട്ടറി സി.ടി മുഹമ്മദ്‌ മുസ്‌തഫ സ്വാഗതവും ഷിഹാബ്‌ തോരവളപ്പില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ കാസര്‍കോട്‌ ജനറല്‍ ആശുപത്രി ബ്ലഡ്‌ ബാങ്കില്‍ രക്തദാനം നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാസര്‍കോട്‌ ഗവ.ഹൈസ്‌കൂള്‍ പരിസരത്ത്‌ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

Post a Comment

أحدث أقدم