ആദ്യ ഫല സൂചനകൾ രാവിലെ 9 മുതൽ; പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഒരുക്കങ്ങൾ പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണൻ

(www.kl14onlinenews.com)
(03-JUN-2024)

ആദ്യ ഫല സൂചനകൾ രാവിലെ 9 മുതൽ; പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഒരുക്കങ്ങൾ പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണൻ

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാജ്യത്താകെ സുരക്ഷിതമായി വോട്ടെണ്ണാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയില്‍ പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ല. ഇവിഎം വോട്ട് സുതാര്യമാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്‍റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കും. എന്നാല്‍, പിഴവ് ഒഴിവാക്കാൻ കൂടുതല്‍ ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും പിഴവ് ഉണ്ടാകാൻ സാധ്യതയില്ലെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ പറഞ്ഞു. ഈ വർഷം 31.2 കോടി സ്ത്രീകൾ ഉൾപ്പെടെ 64.2 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് ഇന്ത്യ ലോക റെക്കോർഡ് സ്ഥാപിച്ചതായി ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഉദ്ധരിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ 68,000 നിരീക്ഷണ ടീമുകളും 1.5 കോടി പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. 2019ൽ 540 റീപോളുകൾ നടന്നപ്പോൾ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ 39 റീപോളുകൾ മാത്രമാണ് നടന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ചൂണ്ടിക്കാട്ടി.

ഡ്യൂട്ടിയിലായിരുന്ന 33 വോട്ടെടുപ്പ് തൊഴിലാളികളുടെ ജീവൻ അപഹരിച്ച കടുത്ത ചൂടിൽ നിന്ന് പാഠം പഠിച്ച് അടുത്ത പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തോടെ അവസാനിപ്പിക്കുന്നത് കമ്മീഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ വോട്ടെണ്ണൽ പ്രക്രിയയും തികച്ചും കരുത്തുറ്റതായിരുന്നു എന്നും വിശേഷിപ്പിക്കപ്പെട്ടു. വിവിധ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചുള്ള 495 പരാതികളിൽ 90 ശതമാനവും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ തീർപ്പാക്കിയതായി അദ്ദേഹം പങ്കുവെച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ആഴത്തിലുള്ള വ്യാജങ്ങളുടെയും AI- സൃഷ്ടിച്ച സിന്തറ്റിക് ഉള്ളടക്കങ്ങളുടെയും ഭീഷണി EC വിജയകരമായി നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രപരമായ ഒരു യാത്രയായിരുന്നു എന്നും 64 കോടി പേര്‍ വോട്ട് ചെയ്തുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി പേർ സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തേയും, പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം, ഒന്നര കോടി പേരുടെ പങ്കാളിത്തത്തേയും കമ്മീഷണര്‍ അഭിനന്ദിച്ചു.

ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും രാജീവ് കുമാര്‍ പറഞ്ഞു

വിമർശനങ്ങൾക്ക് മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മാധ്യമങ്ങളെ കാണുന്നില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. 100 ലേറെ വാർത്താകുറിപ്പുകൾ ഇറക്കിയെന്നും എപ്പോഴും മാധ്യമങ്ങളുമായി തങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു എന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ട് നിടയിലെ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വേദനിപ്പിച്ചു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

രാജ്യത്തിൻ്റെ മുക്കിലും മൂലയിലുമെത്തി വോട്ടെടുപ്പ് സാധ്യമാക്കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍. വിലമതിക്കാനാവാത്ത സേവനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചില ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു. ഇന്നര്‍ മണിപ്പൂരിൽ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരിൽ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم