അവസാന ഘട്ട വോട്ടടുപ്പ് പുരോഗമിക്കുന്നു: ഉഷ്ണതരംഗത്തിനിടയിലും സജീവമായി ഉത്തരേന്ത്യയിലെ പോളിംഗ് ബൂത്തുകൾ; 40.09 കടന്ന് പോളിംഗ് ശതമാനം

(www.kl14onlinenews.com)
(01-JUN-2024)

അവസാന ഘട്ട വോട്ടടുപ്പ് പുരോഗമിക്കുന്നു:
ഉഷ്ണതരംഗത്തിനിടയിലും സജീവമായി ഉത്തരേന്ത്യയിലെ പോളിംഗ് ബൂത്തുകൾ; 40.09 കടന്ന് പോളിംഗ് ശതമാനം
ഡൽഹി: ഉത്തരേന്ത്യയിൽ തുടരുന്ന കടുത്ത ഉഷ്ണ തരംഗത്തിനിടയിലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്. 57 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഉച്ചയ്ക്ക് 1 മണി വരെയുള്ള കണക്കുകൾ പ്രകാരം 40.09 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ പല സ്ഥലങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

രാവിലെ 11 വരെ വിവധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി തിരഞ്ഞെടുപ്പ് സംബന്ധിച്ച 1,450 പരാതികൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎം തകരാർ, ഏജന്റുമാരെ പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയൽ, വിവിധ മണ്ഡലങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്നതിൽ നിന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്തു എന്നതടക്കമുള്ള പരാതികളാണ് ലഭിച്ചിരിക്കുന്നത്.

ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്ക് പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ഹിമാചൽ പ്രദേശിൽ. 48.63 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിങ്ങ് ബിഹാറിലാണ്, 35.65 ശതമാനം. പശ്ചിമബംഗാൾ, ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോളിങ്ങ് 40 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി.

ഏഴാംഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് 1 മണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 40.09 ശതമാനം പോളിങ്ങ്‌
ബിഹാര്‍- 35.65%

ഛണ്ഡിഗഢ്-40.14%

ഹിമാചല്‍പ്രദേശ്-48.63%

ജാര്‍ഖണ്ഡ്-46.80%

ഒഡീഷ-37.64%

പഞ്ചാബ്-37.80%

ഉത്തര്‍പ്രദേശ്-39.31%

പശ്ചിമബംഗാള്‍-45.07%

80 ദിവസം നീണ്ട പ്രചാരണത്തിനൊടുവിൽ, എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 സീറ്റുകളിലെ പോളിംഗോടെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും.1951-'52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും 2024 ലെ തിരഞ്ഞെടുപ്പിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരണാസിയടക്കമുള്ള മണ്ഡലങളാണ് ഇന്ന് വിധിയെഴുതുന്നത്.

വോട്ടെടുപ്പ് അവസാനിച്ച ശേഷം, എല്ലാ കണ്ണുകളും നീളുക എക്‌സിറ്റ് പോളുകളിലേക്കും ജൂൺ നാലിന് പുറത്തുവരുന്ന അന്തിമ ഫലങ്ങളിലേക്കും ആയിരിക്കും. പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും അവസാന ഘട്ടത്തോടെ ഒറ്റയടിക്ക് പോളിംഗ് പൂർത്തിയാകും. ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്ന ജാർഖണ്ഡും ഒഡീഷയുമാണ് ബൂത്തിലെത്തുന്ന മറ്റ് സംസ്ഥാനങ്ങൾ. അവസാന ഘട്ട തിരഞ്ഞെടുപ്പിൽ 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

2019ൽ ഈ 57 സീറ്റുകളിൽ യഥാക്രമം 19സീറ്റുകളും 30 സീറ്റുകളുമായി പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കും ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ചേർന്നാണ് നേടിയത്. ഇതിൽ 25 മണ്ഡലങ്ങളിൽ ബിജെപി ഒറ്റയ്ക്കാണ് വിജയിച്ചത്. ഇന്ത്യാ സഖ്യത്തിലുള്ള തൃണമൂൽ കോൺഗ്രസും, കോൺഗ്രസും യഥാക്രമം ഒമ്പത്, എട്ട് സീറ്റുകളാണ് ഇതിൽ നേടിയത്. ഒഡീഷയിൽ ബിജു ജനതാദൾ നാല് സീറ്റും, യുപിയിൽ ബിഎസ്പി രണ്ട് സീറ്റും, പഞ്ചാബിൽ ശിരോമണി അകാലിദൾരണ്ട് സീറ്റും 2019 ൽ നേടിയിരുന്നു.

വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യാ സഖ്യ പാർട്ടികളുടെ 37.52% വോട്ട് ഷെയറുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎ മുന്നണി 39.03% വോട്ടുകളാണ് 2019 ൽ ഈ 57 മണ്ഡലങ്ങളിൽ നേടിയത്. 2014ൽ ഇതിൽ 39 സീറ്റുകൾ എൻഡിഎയും 11 സീറ്റുകൾ ഇന്ത്യാ സഖ്യകക്ഷികളും നേടിയിരുന്നു.10 സീറ്റുകളിൽ മറ്റ് പാർട്ടികളാണ് വിജയിച്ചത്.

ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും (യുടി) 57 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ പോളിംഗ് നടക്കുന്നത്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധേയരായ സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ 57 സീറ്റുകളിൽ മത്സരിക്കുന്ന 904 സ്ഥാനാർത്ഥികളുടെ വിധി വോട്ടർമാർ നിർണ്ണയിക്കും.

പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ബീഹാറിലെ എട്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ആറ് സീറ്റുകളിലും ജാർഖണ്ഡിലെ മൂന്ന് സീറ്റുകളിലും ചണ്ഡിഗഡിനൊപ്പം വോട്ടെടുപ്പ് നടക്കും. ഒഡീഷയിലെ ബാക്കി 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഉപതെരഞ്ഞെടുപ്പും നടക്കും.

Post a Comment

أحدث أقدم