'അനീതിക്ക് മേല്‍ നീതി പുലരും'; 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടും: എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്

(www.kl14onlinenews.com)
(01-JUN-2024)

'അനീതിക്ക് മേല്‍ നീതി പുലരും'; 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടും: എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎയ്ക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും സർവേകൾ പ്രവചിക്കുന്നുണ്ട്.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത് - പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ് -ഡി ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത് - മാറ്റ്‌റസ് (353-368), ദൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷൻ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.


2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്‍ഡ്യാ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം 295 സീറ്റില്‍ വരെ വിജയിക്കാനാവുമെന്ന് പ്രതീക്ഷ പ്രതിപക്ഷ മുന്നണി പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്‍-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്‌നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.

ഇൻഡ്യാ മുന്നണി 295 സീറ്റ് നേടും: മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഇൻഡ്യാ മുന്നണി 295 സീറ്റ് നേടുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട ഒരുക്കങ്ങൾ സംബന്ധിച്ച യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെണ്ണൽ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ ഇൻഡ്യാ മുന്നണി​ യോഗത്തിൽ വിലയിരുത്തിയെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പോരാട്ടം അവസാനിച്ചിട്ടില്ല. എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണ്. തങ്ങൾ സർവശക്തിയുമുപയോഗിച്ച് പോരാടി. ജനങ്ങൾ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്.

കൗണ്ടിങ് ഏജന്റുമാർ അവസാനം വരെ ഹാളിൽ ഉണ്ടാകണം. വോട്ടെണ്ണൽ പൂർത്തിയാകാതെ പ്രവർത്തകർ വോട്ടണ്ണൽ കേന്ദ്രം വിട്ടു പുറത്തുപോകരുത്. സർട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ പുറത്തുപോകാവു. ബി.ജെ.പിയും സഖ്യകക്ഷികളും എക്സിറ്റ് പോളിന്റെ പിന്നാലെയാണ്. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അട്ടിറി നടാക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കമ്മീഷനോട് ആവശ്യപ്പെടുമെന്നും ഖാർ​ഗെ പറഞ്ഞു.

ഖാർഗെയുടെ വീട്ടിലായിരുന്നു ഇൻഡ്യ മുന്നണിയുടെ യോഗം ചേർന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, സോണിയ ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്റെ ഭാര്യ കല്പന സോറൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു, ശിവസേന നേതാവ് അനിൽ ദേശായി, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മൻ, എ.എ.പി നേതാക്കളായ സഞ്ജയ് സിംഗ്, രാഘവ് ചദ്ധ, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ യോഗത്തിൽ പ​ങ്കെടുത്തു.

Post a Comment

أحدث أقدم