മോദിക്കെതിരെ മൻമോഹൻ സിംഗ്, സംവാദത്തിന്റെ അന്തസ് കളഞ്ഞ ആദ്യ പ്രധാനമന്ത്രി

(www.kl14onlinenews.com)
(31-May-2024)

മോദിക്കെതിരെ മൻമോഹൻ സിംഗ്, സംവാദത്തിന്റെ അന്തസ് കളഞ്ഞ ആദ്യ പ്രധാനമന്ത്രി

ന്യൂഡൽഹി: ​പ്രധാനമന്ത്രി നരേന്ദ്രമേദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്.പൊതുപ്രസംഗത്തിന്റെ അന്തസ്സ് കളഞ്ഞ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ വോട്ടർമാർക്ക് അയച്ച കത്തിലാണ് പ്രധാമന്ത്രിക്കെതിരായ രൂക്ഷ വിമർശനം.

ചില സമുദായങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ വിദ്വേഷം നിറഞ്ഞതും മാന്യമല്ലാത്തതും പാർലമെൻ്ററി വിരുദ്ധവുമായ വാക്കുകൾ പ്രയോഗിച്ച് അദ്ദേഹം പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കളഞ്ഞു. വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപത്തിലാണ് പ്രധാനമന്ത്രി മോദി മുഴുകിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് ഇതുവരെയും ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ വിദ്വേഷപരവും പാർലമെന്ററി വിരുദ്ധവുമായ പദങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.ഇന്ത്യയിൽ സ്വേച്ഛാധിപത്യം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം വോട്ടർമാരോട് പറഞ്ഞു.

2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദിയുടെ കഴിഞ്ഞ പത്ത് വർഷമായുള്ള നയങ്ങൾ കർഷകരുടെ വരുമാനം ഇല്ലാതാക്കുന്നതായിരുന്നു. കർഷകരുടെ പ്രതിമാസ വരുമാനത്തിന്റെ ദേശീയ ശരാശരി പ്രതിദിനം 27 രൂപ മാത്രമാണിപ്പോൾ. ഒരു കർഷകന്റെ ശരാശരി കടം 27,000 രൂപയാണ്. ഇന്ധനത്തിന്റെയും വളത്തിന്റെയുമെല്ലാം ഉയർന്ന ചെലവും കാർഷിക ഉപകരണങ്ങളുടെ ജി.എസ്.ടിയും കാർഷിക കയറ്റുമതി, ഇറക്കുമതി എന്നിവയിലെ വിചിത്ര തീരുമാനങ്ങളുമെല്ലാം കർഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും അവർ അരികുവത്കരിക്കപ്പെടുകയും ചെയ്തു.

കർഷക സമരത്തെ തുടർന്ന് 750ഓളം പേരാണ് മരിച്ചുവീണത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുണ്ടായ പരിക്ക് സങ്കൽപിക്കാനാവാത്തതാണ്. നോട്ട് അസാധുവാക്കൽ ദുരന്തവും വികലമായ ജി.എസ്.ടിയും കോവിഡ് സമയത്തെ കെടുകാര്യസ്ഥതയുമെല്ലാം ദയനീയ സ്ഥിതിയിലേക്കാണ് നയിച്ചതെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.

അതേസമയം
ജീവിതത്തിൽ ഒരിക്കലും താൻ ഒരു സമുദായത്തെ മറ്റൊന്നിൽ നിന്നും വേർതിരിച്ച് നിർത്തിയിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മൻമോഹൻ സിങ്. തനിക്കെതിരെ തെറ്റായ പ്രസ്താവനയാണ് മോദി നടത്തിയത്. ജീവിതത്തിൽ ഇതുവരെ ഒരു സമുദായത്തോടും വേർതിരിവ് കാണിച്ചിട്ടില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു

രാജസ്ഥാനിൽ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മൻമോഹൻ സിങ്ങിനെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും ആരോപണം ഉന്നയിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കൂടുതൽ കുട്ടികളുള്ളവർക്ക് രാജ്യത്തിന്റെ സ്വത്തുക്കൾ നൽകും. രാജ്യത്തിന്റെ സ്വത്തുക്കളിൽ ആദ്യവകാശം മുസ്‍ലിംകൾക്കാണെന്ന് മൻമോഹൻ സിങ് പറഞ്ഞുവെന്നും ഇത് ​ഇതിന്റെ തെളിവാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇക്കാര്യത്തിലാണ് ഇപ്പോൾ മൻമോഹൻ സിങ്ങിന്റെ മറുപടി പുറത്ത് വന്നിരിക്കുന്നത്.

തനിക്കെതിരായി പ്രധാനമന്ത്രി തെറ്റായ പ്രസ്താവനയാണ് നടത്തിയത്. ഒരു സമുദായത്തേയും വേർതിരിച്ച് നിർത്തുന്നത് തന്റെ രീതിയല്ല. ബി.ജെ.പിയാണ് അത്തരം രീതികൾ പിന്തുടരുന്നതെന്നും മൻമോഹൻ സിങ് പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 2006ൽ ​ദേ​ശീ​യ വി​ക​സ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഡോ. ​മ​ൻ​മോ​ഹ​ൻ​സി​ങ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്റെ ഒ​രു ഭാ​ഗം മാ​ത്ര​മെ​ടു​ത്ത് വ​ള​ച്ചൊ​ടി​ച്ചാ​ണ് ന​രേ​ന്ദ്ര മോ​ദി മു​സ്‍ലിം​ക​​ൾ​ക്കെ​തി​രെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ഉ​യ​ർ​ത്തി​യ​ത്. ‘‘ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വി​ക​സ​ന​ത്തി​ന്റെ ഫ​ല​ങ്ങ​ൾ തു​ല്യ​മാ​യി പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​ക​ൾ നാം ​ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​വ​ർ​ക്ക് ന​മ്മു​ടെ വി​ഭ​വ​ങ്ങ​ളി​ൽ ആ​ദ്യ അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം’’ - മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റേ​താ​യി ബി.​ജെ.​പി പ്ര​ച​രി​പ്പി​ക്കു​ന്ന വി​ഡി​യോ​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗ​ത്തി​ന്റെ മു​ഴു​വ​ൻ ഭാ​ഗം ഇ​ങ്ങ​നെ: ‘‘ഞ​ങ്ങ​ളു​ടെ കൂ​ട്ടാ​യ മു​ൻ​ഗ​ണ​ന​ക​ൾ വ്യ​ക്ത​മാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. കൃ​ഷി, ജ​ല​സേ​ച​നം, ജ​ല​സ്രോ​ത​സ്സു​ക​ൾ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ നി​ക്ഷേ​പം, പൊ​തു​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​ള്ള പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ​ത്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഘ​ട​ക​പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന് വി​ക​സ​ന​ത്തി​ന്റെ ഫ​ലം തു​ല്യ​മാ​യി പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​വ​ർ​ക്ക് വി​ഭ​വ​ങ്ങ​ളി​ൽ ആ​ദ്യ അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. കേ​ന്ദ്ര​ത്തി​ന് മ​റ്റ് നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ണ്ട്. വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കേ​ണ്ട​തു​ണ്ട്’’.

പ്ര​സം​ഗ​ത്തി​ലെ ‘‘മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വി​ഭ​വ​ങ്ങ​ളി​ൽ ആ​ദ്യ അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം’’ എ​ന്ന പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്ങി​ന്റെ ഓ​ഫി​സ് വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​റി​ന്റെ മൊ​ത്ത​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക മു​ൻ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തി​നെ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

Post a Comment

Previous Post Next Post