എൻഡിഎയെ വിറപ്പിച്ച് ഇന്ത്യസഖ്യം, എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം 2024

(www.kl14onlinenews.com)
(04-JUN-2024)

എൻഡിഎയെ വിറപ്പിച്ച് ഇന്ത്യസഖ്യം,
എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ അട്ടിമറി മുന്നേറ്റവുമായി ഇന്ത്യാ സഖ്യം. എക്സിറ്റ് പോളുകളെ തീർത്തും എഴുതി തള്ളുന്ന ഫലങ്ങളാണ് ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത്. നിലവിൽ 244 സീറ്റുകളിൽ ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നു. 244 സീറ്റുകളിൽ എൻഡിഎ മുന്നണി ലീഡ് ചെയ്യുന്നുവെന്നുമാണ് നിലവിലെ കണക്കുകൾ. മറ്റ് കക്ഷികൾ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

വരാണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയാണ് 1000 ത്തിലധികം വോട്ടുകൾക്ക് വരാണാസിയിൽ മുന്നിൽ നിൽക്കുന്നത്. ഉത്തർ പ്രദേശിൽ കണക്കുകൂട്ടലുകൾക്ക് വിപരീതമായി ഇന്ത്യാ സഖ്യം 23 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കർണ്ണാടകയിൽ എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. ബിഹാറിലും എൻഡിഎ മുന്നേറ്റമാണ് കാണുന്നത്.

രണ്ടിടത്തും ലീഡ് തുടർന്ന് രാഹുൽ ഗാന്ധി

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 64,000 കടന്നു. റായ്ബറേലിയിലും രാഹുൽ ഗാന്ധി ലീഡ് തുടരുകയാണ്.

അമേഠിയിലും അയോദ്ധ്യയിലും ബിജെപിക്ക് തിരിച്ചടി

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് തിരിച്ചടി. ഉത്തർപ്രദേശിലെ അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി പിന്നിലാണ്. അയോദ്ധ്യയിലും ബിജെപി സ്ഥാനാർത്ഥി പിന്നിലാണ്.

Post a Comment

أحدث أقدم