സെമിയില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല

(www.kl14onlinenews.com)
(27-JUN-2024)

സെമിയില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല
ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍ വാരത്തില്‍ 2022ലെ സെമിതോല്‍വിയുടെ മുറിവുണക്കണം രോഹിത് ശര്‍മയ്ക്ക്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനും ഒന്നാം റാങ്കിലുള്ള ഇന്ത്യക്കും ഇടയില്‍ കടലാസിലെ കരുത്തില്‍ വലിയ അന്തരമില്ല. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറവുള്ള പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റമാരുടെ പ്രാഗത്ഭ്യവും വിധികുറിക്കും.

രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോലി വലിയ സ്‌കോര്‍ കണ്ടെത്തുമെന്നും ഇന്ത്യന്‍ പ്രതീക്ഷ. സഹപരിശീലകനായി ഇംഗ്ലീഷ് ക്യാംപിലുള്ള വിന്‍ഡീസ് മുന്‍ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് തന്ത്രങ്ങളുടെ താക്കോല്‍ സ്ഥാനത്തുണ്ടാകും. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 150ലും താഴെയാണ് ശരാശരി ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍. പ്രദേശിക സമയം രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന മത്സരത്തിന് റിസര്‍വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പ് മഴയെത്തി മത്സരം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ എട്ടിലെ ജേതാക്കള്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യ ഫൈനലിലെത്തും.

ട്വന്‍റി 20 ലോകകപ്പ്: സെമിയില്‍ മഴ മാത്രമല്ല, ടീം ഇന്ത്യക്ക് മറ്റ് മൂന്ന് ഭീഷണികളും
ഗയാന: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ വ്യാഴാഴ്‌ചയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ പോരാട്ടം തുടങ്ങുക. മഴയുടെ കനത്ത ഭീഷണി ഗയാനയില്‍ മത്സരത്തിനുണ്ട്. ഇതിന് പുറമെ മൂന്ന് ഇംഗ്ലീഷ് താരങ്ങളുടെ മികവും ടീം ഇന്ത്യക്ക് ആശങ്കയാണ്. എന്നാല്‍ മൂവരെയും ഇന്ത്യന്‍ താരങ്ങള്‍ കളിയില്‍ കൈകാര്യം ചെയ്‌താല്‍ നീലപ്പടയുടെ ഫൈനല്‍ പ്രവേശം അനായാസം സംഭവിക്കും.

.ഫില്‍ സാള്‍ട്ട്

ഇന്ത്യന്‍ ടീമിന് ഏറ്റവും ഭീഷണിയായേക്കാവുന്ന ഇംഗ്ലീഷ് ബാറ്റര്‍ നിലവില്‍ ടീമിലെ മറ്റൊരു ഓപ്പണറായ ഫില്‍ സാള്‍ട്ടാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ 8 ജയത്തില്‍ സാള്‍ട്ട് നിര്‍ണായകമായിരുന്നു. 47 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്‌സുകളും സഹിതം പുറത്താവാതെ 87* റണ്‍സെടുത്ത സാള്‍ട്ട് ഷോടെയാണ് ഇംഗ്ലണ്ടിനെ സൂപ്പര്‍ എട്ടില്‍ കാത്തത്. ഇത്തവണ ഏഴ് മത്സരങ്ങളില്‍ സാള്‍ട്ട് 183 റണ്‍സ് സ്വന്തമാക്കി. 166.36 സ്ട്രൈക്ക്റേറ്റാണ് താരത്തിന്‍റെ ഏറ്റവും വലിയ കരുത്ത്.

ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രധാന പേസറാണ് ജോഫ്ര ആര്‍ച്ചര്‍. പവര്‍പ്ലേ ഓവറുകളില്‍ തന്നെ വിക്കറ്റെടുക്കുകയാവും ആര്‍ച്ചറുടെ ലക്ഷ്യം. ആര്‍ച്ചര്‍ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ബ്രേക്ക്‌ത്രൂ നേടിയാല്‍ അത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാവും.

Post a Comment

أحدث أقدم