അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: പ്രധാന ഏജന്റ് ഹൈദരാബാദിൽ പിടിയിൽ

(www.kl14onlinenews.com)
(01-JUN-2024)

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: പ്രധാന ഏജന്റ് ഹൈദരാബാദിൽ പിടിയിൽ
കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.

ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്തായിരുന്നു.

ഒന്നാം പ്രതിയായ മധു ഇപ്പോഴും ഇറാനിൽ തുടരുകയാണ്. ഇയാളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എസ്പി പറഞ്ഞു. ഇയാളാണ് കേസിലെ മുഖ്യ സൂത്രധാരൻ. സാബിത്തും ഇയാളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മധുവിൻ്റെ അടുത്ത അനുയായിയാണ് സാബിത്ത്. മധുവഴി ഡോണേഴ്സിനെ കണ്ടെത്തുന്നതും ഇറാനിലേക്കെത്തിക്കുന്നതും പ്രതാപനെന്ന രാമപ്രസാദ് കോണ്ടയാണ്. ഇവർക്ക് വേണ്ട പേപ്പർ വർക്കുകൾ ചെയ്തുകൊടുക്കുന്നയാളാണ് കൊച്ചി സ്വദേശിയായ സതിൻ ശ്യാം. ഇയാളും നേരത്തെ അറസ്റ്റിലായിരുന്നു. 20ഓളം ആളുകളുടെ അവയവം കച്ചവടം നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേരളത്തിൽ നിന്ന് ഈ സംഘം വഴി അവയവക്കച്ചവടം നടത്തിയത് ഷമീർ മാത്രമാണ്. പാലക്കാട് സ്വദേശിയാണ് ഷെമീർ. ഷമീറിനായി അന്വേഷണം തുടരുകയാണ്.

Post a Comment

أحدث أقدم