എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

(www.kl14onlinenews.com)
(02-JUN-2024)

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
കോട്ടയം∙ എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന ശേഷമായിരുന്നു എം.വി.ഗോവിന്ദന്റെ ആദ്യ പ്രതികരണം. സിപിഎം വിലയിരുത്തൽ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനം.

അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലിൽ മാറ്റമില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എൽഡിഎഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താൻ പ്രതീക്ഷിച്ച എക്സിറ്റ് പോൾ‌ സർവേ. എന്നാൽ ബിജെപിക്കും കൂടി ഇടം കൊടുത്താണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post