സൗത്താഫ്രിക്കയുടെ ആത്മവിശ്വാസം ഇക്കാര്യത്തിൽ; തുറന്നുപറഞ്ഞ് എയ്ഡൻ മാക്രം

(www.kl14onlinenews.com)
(29-JUN-2024)

സൗത്താഫ്രിക്കയുടെ ആത്മവിശ്വാസം ഇക്കാര്യത്തിൽ; തുറന്നുപറഞ്ഞ് എയ്ഡൻ മാക്രം
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. മത്സരത്തിന് മുമ്പായി ലോകകപ്പ് വിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാ

ക്രം. ഈ ടൂർണമെന്റിലെ മൂന്ന്, നാല് മത്സരങ്ങൾ ദക്ഷിണാഫ്രിക്ക വിജയിച്ചത് അവസാന നിമിഷങ്ങളിലാണ്. ഇത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് മാക്രം പറഞ്ഞു.

ഏത് സാഹചര്യത്തിൽ നിന്നും ദക്ഷിണാഫ്രിക്കൻ ടീമിന് വിജയിക്കാൻ കഴിയും. ലോകകപ്പ് വിജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അതിയായ ആഗ്രഹമുണ്ട്. ലോകവേദികളിൽ നേടാൻ ആ​ഗ്രഹിച്ചതൊന്നും ദക്ഷിണാഫ്രിക്കൻ ടീമിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ അത് എല്ലാവർക്കുമായി സ്വന്തമാക്കാൻ കഴിയുമെന്നും മാക്രം പ്രതികരിച്ചു.

വിജയിക്കാൻ കഴിയുമെന്ന് ശക്തമായ ആത്മവിശ്വാസമുണ്ട്. ഇപ്പോഴത്തെ ടീമിലെ താരങ്ങൾ കുറച്ചുകാലമായി ഒരുമിച്ച് കളിക്കുന്നു. ഞങ്ങൾ തമ്മിൽ പരസ്പര ധാരണയുണ്ട്. ഇത് ചെറിയ വിജയമാണെങ്കിലും നേടാൻ ടീമിനെ സഹായിക്കും. ഇതുവരെ വിജയിച്ചത് തന്റെ മാത്രം നേട്ടമല്ല. ടീമിലെ ഓരോ താരങ്ങളുടെയും നേട്ടമാണെന്നും മാക്രം വ്യക്തമാക്കി.

Post a Comment

Previous Post Next Post