അനന്ത് അംബാനി- രാധിക പ്രീ-വെഡ്ഡിങ് ആഘോഷം; നിർധനരായ യുവതീയുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിച്ച് അംബാനി കുടുംബം

(www.kl14onlinenews.com)
(29-JUN-2024)

അനന്ത് അംബാനി- രാധിക പ്രീ-വെഡ്ഡിങ് ആഘോഷം; നിർധനരായ യുവതീയുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിച്ച് അംബാനി കുടുംബം
മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനിയും നിത അംബാനിയും ജൂലൈ 2 ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സമൂഹ വിവാഹം സംഘടിപ്പിക്കും. വൈകുന്നേരം 4:30 ന് പാൽഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക.

അനന്ത് അംബാനിയുടെയും വ്യവസായി വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈ 12 ന് മുംബൈ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. പരമ്പരാഗത ഹിന്ദു ആചാരങ്ങൾ പ്രകാരം ആയിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. ജൂലൈ 12 വെള്ളിയാഴ്ച ശുഭകരമായ ശുഭ് വിവാഹ ചടങ്ങുകളോടെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കാൻ അതിഥികളോട് നിർദേശിച്ചിട്ടുണ്ട്. ജൂലൈ 13 ശനിയാഴ്ച ശുഭ് ആശിർവാദോടെ ആഘോഷങ്ങൾ തുടരും, അവസാന പരിപാടിയായ മംഗൾ ഉത്സവ് അല്ലെങ്കിൽ വിവാഹ സൽക്കാരം, ജൂലൈ 14 ഞായറാഴ്ചയാണ്. ഈ അവസരത്തിൽ അതിഥികളോട് 'ഇന്ത്യൻ ചിക്' വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. കാശി വിശ്വനാഥന് ആദ്യ വിവാഹ ക്ഷണക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.

ഈ വർഷമാദ്യം, ഗുജറാത്തിലെ ജാംനഗറിൽ വിവാഹത്തിന് മുമ്പുള്ള ആദ്യ ആഘോഷങ്ങള്‍ നടത്തിയിരുന്നു. വ്യവസായ പ്രമുഖർ, രാഷ്ട്രത്തലവൻമാർ, ഹോളിവുഡ്, ബോളിവുഡ് സെലിബ്രിറ്റികൾ എന്നിവർ ചടങ്ങിനെത്തി.വിശിഷ്ടാതിഥികളിൽ മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ഇവാങ്ക ട്രംപും ഉൾപ്പെടുന്നു.
ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻമാരായ ഗൗതം അദാനി, നന്ദൻ നിലേകനി, അഡാർ പൂനാവാല എന്നിവരും ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, രോഹിത് ശർമ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് ​​ആഘോഷങ്ങൾക്ക് എത്തിയിരുന്നു. കൂടാതെ അമിതാഭ് ബച്ചൻ, രജനീകാന്ത്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ-ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത് തുടങ്ങി ബോളിവുഡിലെ പ്രമുഖർ ആഘോഷങ്ങൾക്ക് എത്തിയിരുന്നു.

Post a Comment

أحدث أقدم