വോട്ടെണ്ണല്‍ കേന്ദ്രത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ എന്തെല്ലാമാണ്?

(www.kl14onlinenews.com)
(03-JUN-2024)

വോട്ടെണ്ണല്‍ കേന്ദ്രത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ എന്തെല്ലാമാണ്?
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ആരംഭിക്കുക. രാവിലെ ആറിന് സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിങ് ഹാളിലെ ടേബിളുകളിലെത്തിക്കും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഒരു ഹാളില്‍ എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുകൾ ഉണ്ടായിരിക്കും. ഓരോ ടേബിളിലും ഒരു സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരന്‍ എന്നിവരുണ്ടാകും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സര്‍വറുടെ ചുമതല. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍.

പോസ്റ്റല്‍ വോട്ടെണ്ണല്‍ വരാണാധികാരിയും തിരഞ്ഞെടുപ്പ് നിരീക്ഷകനും സൂക്ഷ്മമായി നിരീക്ഷിക്കും. ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഫോം 20യിലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തും. ഇതിന്റെ ഫലം പിന്നീടാണ് പ്രഖ്യാപിക്കുക.

പോസ്റ്റൽ വോട്ട് രണ്ടാമതും എണ്ണുന്ന സാഹചര്യമെന്ത്?
വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്കരിച്ച തപാല്‍ വോട്ടുകളേക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷമെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് വരണാധികാരി അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. പുനഃപരിശോധന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും

വോട്ടിങ് യന്ത്രത്തിന്റെ ഏത് ഭാഗമാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക?
8.30നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുക. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍ പൊട്ടിക്കും.

തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ ഏതെങ്കിലും രണ്ടു മെഷീനിലെ എണ്ണം രേഖപ്പെടുത്തിയത് ശരിയാണെന്ന് ഉറപ്പാക്കും

തുടര്‍ന്ന് ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശിക്കും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായ ശേഷമായിരിക്കും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ സ്ലിപ്പുകളാണ് എണ്ണുക. ഇതിന് ശേഷം അന്തിമവിധി പ്രഖ്യാപിക്കും.

വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ എപ്രകാരമാണ്?
മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. സ്ട്രോംഗ് റൂം, കൗണ്ടിങ് ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പൊലീസ് സുരക്ഷയൊരുക്കും. കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസിനും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷാ ചുമതല.

കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കൂ.

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ പ്രവേശിപ്പിക്കുമോ?
വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ഹാളിനു പുറത്തുള്ള റിസപ്ഷന്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുള്ള ക്ലോക്ക് റൂമില്‍ ജീവനക്കാര്‍ക്ക് ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാം. ഇവിഎം മെഷീനുകള്‍ എണ്ണുന്ന ഓരോ മേശയിലും നാല് ഉദ്യോഗസ്ഥരുണ്ടാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയില്‍ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടാകുക. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും അതത് നിയമസഭാ മണ്ഡലം തിരിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റും

വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ എപ്രകാരമാണ്?

മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. സ്ട്രോംഗ് റൂം, കൗണ്ടിങ് ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പൊലീസ് സുരക്ഷയൊരുക്കും. കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസിനും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷാ ചുമതല. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കൂ.

വോട്ടെണ്ണല്‍ രാവിലെ 8ന് തുടങ്ങും; സ്‌ട്രോംഗ് റൂമുകള്‍ 6 മണിക്ക് തുറക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. രാവിലെ ആറിന് സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൗണ്ടിംഗ് ഹാളി ടേബിളുകളിലെത്തിക്കും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

Post a Comment

أحدث أقدم