ചന്ദ്രഗിരി ജി.എൽ.പി സ്കൂൾ ഗ്രൗണ്ട് ആവശ്യം ഉയരുന്നു;പുതിയ കെട്ടിടം ഗ്രൗണ്ടിൽ അനിവാര്യമല്ല- ജനകീയ നീതിവേദി

(www.kl14onlinenews.com)
(02-JUN-2024)

ചന്ദ്രഗിരി ജി.എൽ.പി സ്കൂൾ ഗ്രൗണ്ട് ആവശ്യം ഉയരുന്നു;പുതിയ കെട്ടിടം ഗ്രൗണ്ടിൽ അനിവാര്യമല്ല-
ജനകീയ നീതിവേദി
കാസർകോട്: കഴിഞ്ഞ ഒരു വർഷത്തിലധികമായി ഏറെ വിവാദപരമായി നിൽക്കുന്ന വിഷയമെന്ന നിലയിൽ ഉയർന്നു വന്ന ചന്ദ്രഗിരി സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടം എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ കളിസ്ഥലം കവർന്നെടുത്ത് നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് നിർമ്മിക്കാൻ ഹയർ സെക്കറൻ്ററി വിഭാഗം പി ടി എ / എസ് എം സി വിഭാഗം ഗൗരവമായി മുന്നോട്ട് കൊണ്ട് പോകുന്ന അവസ്ഥയിലാണ് ജില്ലാ ജനകിയ നീതിവേദി ജില്ലാ കമ്മിറ്റി കോടതിയെ സമീപിച്ചത്, 03.06.2024 ഇരു വിഭാഗത്തെയും വിളിച്ച് വരുത്തി പ്രശ്നപരിഹാരത്തിന് കോടതി ഒരു ശ്രമം നടത്തുകയാണ്, അതുമായി ബന്ധപ്പെട്ട് മുഴുവൻ വകുപ്പ് മേധാവികൾക്കും കോടതി നോട്ടീസ് നൽകിയിരിക്കുകയും ചെയ്തിരിക്കയാണ്.
മേൽ വിഷയത്തിൽ പ്രസ്തുത കെട്ടിടം സ്കൂൾ ഗ്രൗണ്ടിൽ ഒരു കാരണവശാലും വരാൻ പാടില്ല എന്ന ഭാഗം തന്നെയാണ് ജില്ലാ ജനകീയ നീതി വേദി ഉയർത്തുന്നത്.

ഇനി പ്രസ്തുത ഫണ്ട് നഷ്ടപ്പെടുകയാണെങ്കിൽ പോലും..
നിലവിൽ 200 അധികം കുട്ടികളാണ് എൽപി തലത്തിൽ പഠിക്കുന്നത് വളരെ ആസൂത്രിതമായ പ്രവർത്തനം നടത്തിയാൽ നമുക്കത് 400 വരെയായി ഉയർത്തി കൊണ്ട് വരാൻ സാധിക്കുമെങ്കിലും അതിനനസൃതമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല അതിന് കാരണം സ്ഥല പരിമിതി ഒന്നു മാത്രമാണ്, നിലവിൽ എൽ പി സ്കൂളിനെ ഹയർ സെക്കൻ്ററിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരിക്കയാണ്, ഒരു എച്ച് എം തസ്തിക നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് കൊണ്ട് അദ്ധ്യാപക സംഘടന നേതൃത്വം ഉടക്കിട്ട് നിൽക്കുകയാണ്, പ്രസ്തുത വിഷയം കൂടി ജനകീയ നീതി വേദി ഹൈക്കോടതിയെ സമീപിച്ച് അനുകൂല തീരുമാനത്തിന് വേണ്ടി ശ്രമിക്കാനും തീരുമാനിച്ചിരിക്കുന്നു.
ഒരു നാട്ടിലെ മുഴുവൻ കുട്ടികളെയും ഉയർത്തി കൊണ്ട് വന്ന് അവരെ സാമൂഹിക മണ്ഡലത്തിൽ ഉന്നതിയിൽ എത്തിക്കാൻ ശ്രമിക്കുകയും, നമ്മുടെ നാട്ടിൽ നിന്നും പഠിച്ച് വളരുന്ന കുട്ടികൾ + 1 - +2 ക്ലാസുകളിൽ എത്തുന്ന ഒരുവസ്ഥയിലായിരിക്കണം ഇനിയുള്ള കെട്ടിട നിർമാണങ്ങളുടെ പൂർത്തികരണം.
നിലവിൽ നമ്മുടെ നാട്ടിലെ കുട്ടികൾ അംഗുലി പരിമിതമായി മാത്രമെ ഹയർ സെക്കറൻ്ററിയിൽ പഠിക്കാനായുള്ളു ആ അവസ്ഥ മാറണമെങ്കിൽ നാം കുറെ കൂടി പ്രാദേശിക താൽപര്യം ഉയർത്തിപ്പിടിച്ച് ചിന്തിക്കാൻ ശ്രമങ്ങളുണ്ടാവണമെന്നും പ്രദേശവാസികളെ ഉണർത്താൻ യോഗം തീരുമാനിച്ചു.
സൈഫുദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി എച്ച് ബേവിഞ്ച, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ തെരുവത്ത്, താജുദ്ദീൻ പടിഞ്ഞാർ, സയീദ് മേൽപറമ്പ , ബഷീർ കുന്നരിയത്ത് എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post