സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 86.98

(www.kl14onlinenews.com)
(13-May-2024)

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 86.98
ഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയമാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 0.65 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം ഉണ്ടായിരിക്കുന്നത്. 99.91 ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം.

ഫലം കാത്തിരിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർ കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

ഫലമറിയാനുള്ള മറ്റ് വെബ്സൈറ്റുകൾ

1.cbse.gov.ഇനി

2.cbseresults.nic.in

3.results.digilocker.gov.in

4.umang.gov.ഇനി

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെയാണ് നടന്നത്. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 നും മാർച്ച് 13 നും ഇടയിൽ നടന്നു. ബോർഡ് ക്ലാസ് 12, 10 ഫലങ്ങൾ 2024 ഓൺലൈനായി പരിശോധിക്കാൻ, വിദ്യാർത്ഥികൾ അവരുടെ ജനനത്തീയതി, റോൾ കോഡ്, റോൾ നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിച്ചേക്കും.

Post a Comment

Previous Post Next Post