കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടിയും സ്ത്രീയും മരിച്ചു, നാലുപേര്‍ അതീവഗുരുതരാവസ്ഥയില്‍

(www.kl14onlinenews.com)
(09-May-2024)

കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടിയും സ്ത്രീയും മരിച്ചു, നാലുപേര്‍ അതീവഗുരുതരാവസ്ഥയില്‍
തൊടുപുഴ: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍ അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുക്കാരുടെ നേത്യത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി . എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ എത്തി കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്. ആദ്യമായാണ് ഇത്രേയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Post a Comment

أحدث أقدم