പ്രതിസന്ധി തീരാതെ എയര്‍ ഇന്ത്യ എ എക്സ്പ്രസ്; ഇന്ന് റദ്ദാക്കിയത് 5 വിമാന സര്‍വീസുകള്‍ 3024

(www.kl14onlinenews.com)
(11-May-2024)

പ്രതിസന്ധി തീരാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്; ഇന്ന് റദ്ദാക്കിയത് 5 വിമാന സര്‍വീസുകള്‍

കൊച്ചി: പ്രതിസന്ധി തീരാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂര്‍ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ 2 സര്‍വീസുകളും കരിപ്പൂരില്‍ ഒരു സര്‍വീസും ഇന്ന് മുടങ്ങി. 2 ദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. രാവിലെ അഞ്ചേകാലിനും ഒന്‍പതരയ്ക്കും പുറപ്പെടേണ്ടിയിരുന്ന ദമാം അബുദാബി സര്‍വീസുകളാണ് മുടങ്ങിയത്. കരിപ്പൂരില്‍ നിന്നുള്ള റാസല്‍ഖൈമ സര്‍വീസ് മുടങ്ങി. നെടുമ്പാശേരിയില്‍ ഇന്ന് 2 സര്‍വീസുകള്‍ റദ്ദാക്കി. പുലര്‍ച്ചെ 2.05 ന് ഷാര്‍ജയിലേക്കും, രാവിലെ 8 ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

മെഡിക്കല്‍ അവധിയെടുത്ത കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതാണ് സര്‍വീസുകളെ ബാധിച്ചത്. ജീവനക്കാര്‍ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയോടെ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്.

Post a Comment

Previous Post Next Post